Monday, March 14, 2016

കോടതിയെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിൻറെ തകർച്ചക്കു കാരണമാകും

കോടതിയെ വെല്ലുവിളിക്കുന്നത്  ജനാധിപത്യത്തിൻറെ തകർച്ചക്കു കാരണമാകും
ഹൈകോടതി വിധിയെ മേൽ കോടതിയിൽ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ല . പക്ഷെ കോടതിയെ വെല്ലുവിളിക്കുന്നത്  ഒരിക്കലും ശരിയല്ല .ഹരിത ട്രൈബ്യൂണലിന്റെ വിധി പ്രകാരം അഞ്ചുകോടി രൂപ നഷ്ടപരിഹാരം അടയ്ക്കില്ലെന്ന് ആര്ട്ട് ഓഫ് ലിവിങ് സ്ഥാപകന് ശ്രീ ശ്രീ രവിശങ്കര്. വ്യക്തമാക്കിയിരിക്കുന്നു . ലോകസാംസ്കാരികോത്സവം രാഷ്ട്രീയ വത്ക്കരിക്കരുതെന്നും രവിശങ്കര് പറഞ്ഞു.ലോകസാംസ്കാരികോത്സവത്തിന് യമുനാ തീരത്ത് കൂറ്റന് വേദി പണിതത് പരിസ്ഥിതിയെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകര്ക്ക് ഹരിത ട്രൈബ്യൂണല് പിഴ ചുമത്തിയത്. അഞ്ചുകോടി രൂപ പിഴയടക്കണമെന്നായിരുന്നു നിര്ദേശം. എന്നാല് പിഴയടക്കില്ലെന്ന മറുപടിയുമായി ശ്രീ ശ്രീ രവിശങ്കര് വാര്ത്തകളില് നിറയുകയായിരുന്നു. ഭാരതത്തിൽ  നിയമം  അനുസരിക്കാൻ  എല്ലാവരും ബാധ്യസ്ഥരാണ് .ജനാധിപത്യത്തിൽ  പലർക്കും പല  നിയമം  പറ്റുമോ ?ലോകസാംസ്കാരികോത്സവം യമുനയുടെ എക്കല്പ്രദേശങ്ങള്ക്ക് ഗുരുതരമായ നാശം വരുത്തിയതായി ഹരിത ട്രൈബ്യൂണൽ  കണ്ടെത്തിയിരുന്നു .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments:

Post a Comment