പ്രവാസി ഭാരതി വിദ്യാശ്രേയസ് അവാർഡിന്പ്രൊഫ്.ജോൺ കുരാക്കാർ തെരഞ്ഞടുക്കപെട്ടു
തിരുവനന്തപുരം: പ്രവാസി ഭാരതി (കേരള) അവാര്ഡുരകള് പ്രഖ്യാപിച്ചു. വിവിധ നിലകളില് പ്രശസ്തരായവരെയാണ് അവാര്ഡിപന് തിരഞ്ഞെടുത്തത്. വിദ്യാശ്രേയസ് അവാർഡിന് പ്രൊഫ്.ജോൺ കുരാക്കാർ തെരഞ്ഞടുക്കപെട്ടു. യു.ആർ .ഐ ഗ്ലോബൽ കൌൺസിൽ ട്രസ്റ്റി ആയ പ്രൊഫ്. കുരാക്കാർ കേരള കാവ്യ കലാ സാഹിതി തുടങ്ങി നിരവധി സംഘടനകളുടെ സ്ഥാപകനും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് .സ്പിരിച്ചല് എക്സലന്സ്റ അവാര്ഡ്പ യു.ആർ .ഐ അംഗമായ ഫാ. ഒ .തോമസിന് ലഭിച്ചു . കർമ്മയോഗ അവാർഡ് പി.കെ രാമചന്ദ്രനും ലഭിച്ചു .2016 ജനുവരി 11 നു വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം വി.ജെ റ്റി ഹാളിൽ നടന്ന വർണ്ണാഭമായ സമ്മേളനത്തിൽ യു.ആർ .ഐ അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി . യോഗത്തിൽ യു.ആർ .ഐ ക്കു വേണ്ടി പ്രൊഫ്. ജോൺ കുരാക്കാർ പ്രസംഗിച്ചു . എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള പ്രവാസി ഭാരതീയരുടെ ആത്മാര്തമായ സേവനങ്ങൾ നിതാന്തമായി സ്മരിക്കുന്നതിനു വേണ്ടി ഭാരത സർക്കാർ 2002 -ൽ പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം എല്ലാവർഷവും ആഘോഷിച്ചു വരുന്നു .പതിനാലാമത് പ്രവാസി ഭാരതീയ ദിനാഘോഷം 2016 ജനുവരി 9 ,10 ,11 തീയതികളിൽ തിരുവനന്തപുരം വി .ജെ .ടി ഹാളിൽ വച്ച് സമുചിതമായി ആഘോഷിച്ചു .ഭാരത സർക്കാരിൻറെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. നജ്മ എ .ഹെബ്ത്തുള്ള , പ്രശസ്ത ചലച്ചിത്ര താരം വിന്ദുജാ മേനോൻ , തുടങ്ങി പ്രവാസലോകത്തെ ഏതാനം പേർ അവാർഡു സ്വീകരിക്കാൻ എത്തിയിരുന്നു .
ഉണ്ണികൃഷ്ണൻ നായർ
No comments:
Post a Comment